കാമുകി വന്നാലിറങ്ങാം ; പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

കാമുകി വന്നാലിറങ്ങാം ; പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
Jan 14, 2026 09:37 AM | By Rajina Sandeep

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. യുവാവിനെ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കി.

പാപ്പിനിശ്ശേരിയിലെ 25-കാരനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ യുവാവ് നിലയുറപ്പിച്ചത് ഒരു മണിക്കൂറിലേറെ ആളുകളെ ആശങ്കയിലാക്കി.

ആത്മഹത്യാഭീഷണി തുടങ്ങിയതുമുതൽ അഗ്‌നിരക്ഷാസേന വലയുമായി കാത്തിരുന്നു. പോലീസും സ്ഥലത്തെത്തി. ഇതിനിടെ അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കുര്യാക്കോസ് യുവാവുമായി സംസാരിച്ചു.

ഏറെ സമയത്തെ ചർച്ചയ്‌ക്കൊടുവിൽ ആത്മഹത്യശ്രമം ഉപേക്ഷിച്ച് താഴേക്ക് വരാമെന്നായി. താഴെയിറക്കുന്നതിനിടെ കുഴഞ്ഞുപോയ യുവാവിനെ ഉടനെ താലൂക്ക് ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

പിന്നീട് പോലീസ് സാന്നിധ്യത്തിൽ ബന്ധുക്കളോടൊപ്പം പറഞ്ഞുവിട്ടു. വിദ്യാലയത്തിന് സമീപപ്രദേശത്തെ പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പമുണ്ടെന്നും പ്രണയനൈരാശ്യമാണ് ഇയാളെ കെട്ടിടത്തിന് മുകളിൽ കയറാൻ പ്രേരിപ്പിച്ചതെന്നും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

(

I'll come down when my girlfriend comes; Young man threatens suicide by climbing to the fourth floor of Sir Syed Institute building due to love disappointment

Next TV

Related Stories
മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ  യുവതി എക്സൈസ് പിടിയിൽ

Jan 14, 2026 11:29 AM

മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ യുവതി എക്സൈസ് പിടിയിൽ

മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ യുവതി എക്സൈസ്...

Read More >>
കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു

Jan 14, 2026 10:35 AM

കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു

കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ്...

Read More >>
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ  അപൂർവ ശസ്ത്രക്രീയ ;  മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ  റിമോട്ട് ബൾബ്  പുറത്തെടുത്തു

Jan 14, 2026 09:25 AM

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രീയ ; മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട് ബൾബ് പുറത്തെടുത്തു

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രീയ ; മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട് ബൾബ് ...

Read More >>
ട്രെയിനിലെ മോഷണക്കേസന്വേഷങ്ങളിൽ അസാമാന്യ കുറ്റാന്വേഷണ പാടവം  ; തലശേരി സ്വദേശിയായ   ബിബിൻ മാത്യുവിന് റെയിൽവേ പൊലീസിന്റെ പ്രശംസാപത്രം

Jan 13, 2026 08:42 PM

ട്രെയിനിലെ മോഷണക്കേസന്വേഷങ്ങളിൽ അസാമാന്യ കുറ്റാന്വേഷണ പാടവം ; തലശേരി സ്വദേശിയായ ബിബിൻ മാത്യുവിന് റെയിൽവേ പൊലീസിന്റെ പ്രശംസാപത്രം

ട്രെയിനിലെ മോഷണക്കേസന്വേഷങ്ങളിൽ അസാമാന്യ കുറ്റാന്വേഷണ പാടവം ; തലശേരി സ്വദേശിയായ ബിബിൻ മാത്യുവിന് റെയിൽവേ പൊലീസിന്റെ...

Read More >>
തലശേരിയിൽ  നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ;  കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത്  കതിരൂർ പോലീസ് കേസെടുത്തു.

Jan 13, 2026 03:36 PM

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ് കേസെടുത്തു.

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ്...

Read More >>
പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു ; വിഷം അകത്തു ചെന്നെന്ന് സംശയം

Jan 13, 2026 03:17 PM

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു ; വിഷം അകത്തു ചെന്നെന്ന് സംശയം

പനിയും ഛർദ്ദിയും ബാധിച്ച വടകര സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു...

Read More >>
Top Stories

GCC News